Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Substance Abuse

Kozhikode

ല​ഹ​രി​ക്കെ​തി​രേ പ്ര​തി​രോ​ധം തീ​ർ​ത്ത് ‘ബോ​ധ് 2026'

തി​രു​വ​മ്പാ​ടി : ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി അ​ൽ​ഫോ​ൻ​സ കോ​ള​ജ് തി​രു​വ​മ്പാ​ടി​യി​ലെ ആ​ന്‍​ഡി ഡ്ര​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ബി​ൽ​ഡിം​ഗ് അ​വ​ർ ഡി​ഫ​ൻ​സ് എ​ഗെ​യി​ൻ​സ്റ്റ് ഹാ​ബി​ച്ച്വ​ൽ അ​ബ്യൂ​സ്’ (ബോ​ധ് 2026) എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.​കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി കാ​രി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴി​ക്കോ​ട് നോ​ർ​ത്ത് സോ​ൺ എ​ക്സൈ​സ് ജോ. ​ക​മ്മി​ഷ​ണ​ർ വൈ.​ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ, യു​വ​ത​ല​മു​റ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ, ല​ഹ​രി​മു​ക്ത സ​മൂ​ഹം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ങ്ക് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക​മ്മി​ഷ​ണ​ർ ക്ലാ​സെ​ടു​ത്തു. ല​ഹ​രി​യോ​ട് ‘നോ’ ​പ​റ​യാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രാ​നും വി​ദ്യാ​ർ​ഥി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​ജു ഏ​ലി​യാ​സ്, ജെ​സ്വി​ൻ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up